തിരുവനന്തപുരം: എംപാനല്‍ ജീവനക്കാരുടെ കാര്യത്തില്‍ ഹൈക്കോടതി വിധി മറികടന്ന് നിലവില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലയെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. അതോടൊപ്പം നിയമപരമായ സാധ്യതകള്‍ തേടണമെന്നും സമരം തുടരുന്നതില്‍ അര്‍ത്ഥമുണ്ടോയെന്ന് പരിശോധിക്കണം എന്നും ഗതാഗത മന്ത്രി പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകും വരെ സമരം തുടരാനാണ് എംപാനല്‍ കൂട്ടായ്മയുടെ തീരുമാനം. പത്തു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവരോട് കെഎസ്ആര്‍ടിസി പ്രതികാര ബുദ്ധിയാണ് കാണിച്ചതെന്നും മിനിമം വേതനം പോലും അനുവദിച്ചിരുന്നില്ല എന്ന് കാണിച്ച് എംപാനല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു
കെഎസ്ആര്‍ടിസി ഒഴിവുകള്‍ നികത്തേണ്ടത് പിഎസ്‌സി വഴിയാണെന്ന് കോടതി വ്യക്തമാക്കി. അതോടൊപ്പം കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാര്‍ക്ക് വ്യാജ പ്രതീക്ഷ നല്‍കിയെന്ന് കോടതി വിമര്‍ശിച്ചു. ജസ്റ്റിസുമാരായ വി ചിദംബരേഷ്,നാരായണ പിഷാരടി എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Discussion about this post