ന്യൂഡല്‍ഹി: മുദ്രാ ലോണ്‍ പ്രകാരം രാജ്യത്ത് എത്ര തൊഴിയില്‍ സൃഷ്ടിച്ചെന്ന ചോദ്യത്തോട് മുഖം തിരിച്ച് കേന്ദ്ര സര്‍ക്കാര്‍. വിവരവകാശനിയമ പ്രകാരം ദേശീയ മാധ്യമം സമര്‍പ്പിച്ച അപേക്ഷയിലാണ് അപൂര്‍ണ്ണമായ മറുപടി നല്‍കി കേന്ദ്രം ഒതുക്കിയത്.
നല്‍കിയ അപേക്ഷയിലെ ആദ്യ ചോദ്യം മുദ്രാ ലോണ്‍ പ്രകാരം എത്ര തൊഴില്‍ നല്‍കി എന്നും ബജറ്റില്‍ അവതരിപ്പിച്ച സംഖ്യാകണക്ക് എന്ത് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് എന്നുമായിരുന്നു. എന്നാല്‍ ആദ്യ ചോദ്യത്തിന് ഉത്തരമില്ലാതെ മറ്റ് രണ്ട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മാത്രമാണ് മറുപടിയായി മന്ത്രാലയം അയച്ചത്.
നേരത്തെ ബജറ്റ് അവതരണത്തിനിടെ പിയൂഷ് ഗോയല്‍ രാജ്യത്ത് തൊഴില്‍ അന്വേഷകര്‍ തൊഴില്‍ദായകരായി എന്ന് അവകാശപ്പെട്ടിരുന്നു. മുദ്രാ വായ്പ പ്രകാരം 15.56 കോടി രൂപയുടെ സഹായം അനുവദിച്ചെന്നും മന്ത്രി പറഞ്ഞിരുന്നു. നേരത്തെ മുദ്രാവായ്പ വഴി സൃഷ്ടിച്ച തൊഴിലിനെ കുറിച്ച് കണക്കാക്കിയിട്ടില്ലെന്ന് മുദ്രാ പദ്ധതിയുടെ സിഇഒ ജിജി മാമന്‍ പറഞ്ഞിരുന്നു.
Discussion about this post