വൈശാലി: സീമാഞ്ചല്‍ എക്സ്പ്രസ് പാളംതെറ്റി. അപകടത്തില്‍ ആറു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ട്രെയിനിന്റെ ഒമ്പത് ബോഗികളാണ് പാളം തെറ്റിയത്. പറ്റ്നയില്‍ നിന്നും 30 കിലോമീറ്റര്‍ മാറി ബീഹാറിലെ വൈശാലിയില്‍ ആണ് സംഭവം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
അതേസമയം കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ ഓഫീസ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. സീമാഞ്ചല്‍ എക്സ്പ്രസിന്റെ ഒമ്പത് ബോഗികള്‍ പാളംതെറ്റിയെന്ന് മന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 3 സ്ലീപ്പര്‍ കോച്ചുകളും ജനറല്‍ കോച്ചുകളും ഒരു എസി കോച്ചുമാണ് പാളം തെറ്റിയത്. ബീഹാറിലെ ജോഗ്ബാനിയില്‍ നിന്നും ഡല്‍ഹിയിലെ അനന്ത് വിഹാര്‍ ടെര്‍മിനല്‍ വരെയാണ് സീമാഞ്ചല്‍ എക്സ്പ്രസിന്റെ യാത്ര. അതേസമയം അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Discussion about this post