ദുബായ്: ലോകത്തെ അമ്പരപ്പിച്ച് അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ദുബായ് വിമാനത്താവളത്തിന്റെ പഴയ ചിത്രം പങ്കുവെച്ച് പ്രമുഖ വിമാനക്കമ്പനി എമിറേറ്റ്സ്. ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന പദവി സ്വന്തമാക്കിയതിനു പിന്നാലെയാണ് അതിശയിപ്പിക്കുന്ന ഈ ചിത്രം പുറത്തെത്തിയിരിക്കുന്നത്. ദുബായ് വിമാനത്താവളം തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഈ നേട്ടത്തിലെത്തുന്നതും.
അത്സേമയം, പുതിയ നേട്ടം ആഘോഷിക്കുന്ന ഈ വേളയില്‍ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് 1960ലെ ദുബായ് വിമാനത്താവളത്തിന്റെ ചിത്രം പങ്കുവെയ്ക്കുകയായിരുന്നു. ഒരു ടെര്‍മിനല്‍ കെട്ടിടവും എയര്‍ ട്രാഫിക് കണ്ട്രോള് ടവറുമുള്ള ചിത്രമാണ് ട്വിറ്ററിലൂടെ എമിറേറ്റ്സ് പുറത്തുവിട്ടത്. ചിത്രത്തില്‍ ഏതാനും യാത്രാവിമാനങ്ങള്‍ കാണാം. ഇന്ത്യയുടെ വിമാനകമ്പനിയായ എയര്‍ ഇന്ത്യയുടെ ഒരു വിമാനവും ചിത്രത്തിലുണ്ട്.
From a few thousand passengers in 1960, our hub Dubai International welcomed nearly 90 million passengers in 2018, retaining its title as the world's busiest international airport for the fifth consecutive year. #ThrowbackThursday pic.twitter.com/zFNYwQ7H4g
— Emirates Airline (@emirates) January 31, 2019
Discussion about this post