തിരുവനന്തപുരം: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കിടെ യുവാക്കള്‍ക്ക് സീറ്റുകള്‍ നല്‍കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. സിറ്റിങ് എംപിമാര്‍ അനിവാര്യമാണെങ്കില്‍ മാത്രം മത്സരിച്ചാല്‍ മതിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അഭിപ്രായപ്പെട്ടു. എല്ലാ എംപിമാരും മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഡീന്‍ വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന തരത്തിലുള്ള തീരുമാനമുണ്ടാകരുത് എന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സീറ്റ് വിഭജനത്തില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണം. ഇടുക്കി സീറ്റില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.
Discussion about this post