പ്രസവ ശേഷം അഭിനയരംഗത്തേക്ക് തിരിച്ചു വരവിന് ഒരുങ്ങുകയാണ് ബോളിവുഡ് താരം നേഹ ധൂപിയ. ടിവി അവതാരകയായും ജഡ്ജായും ഒക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നേഹ ധൂപിയ. അതേസമയം പ്രസവ ശേഷം താരത്തിന് തടി കൂടിയെന്ന തരത്തില്‍ ഗോസിപ്പ് വാര്‍ത്തകളും വന്നിരുന്നു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നേഹ ധൂപിയ. ട്വിറ്ററിലൂടെയാണ് താരം ഇതിനെതിരെ പ്രതികരിച്ചത്.
‘തടി കൂടിയെന്നും മറ്റുമുള്ള കാര്യങ്ങള്‍ എന്റെ ജീവിതത്തെ ഒരിക്കലും ബാധിക്കുന്ന കാര്യമല്ല. സെലിബ്രിറ്റികളോട് മാത്രമല്ല സാധാരണക്കാരെയും തടി കൂടിയെന്ന് പറഞ്ഞ് പരിഹസിക്കുന്നത് നിര്‍ത്തണം. അമ്മയെന്ന നിലയില്‍ എന്റെ മകള്‍ക്ക് വേണ്ടി ആരോഗ്യവതിയും ഊര്‍ജ്ജത്തോടെ നില്‍ക്കുകയും വേണം. അതിനാണ് ഞാന്‍ ഇപ്പോള്‍ പ്രധാനം കൊടുക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ ദിവസവും ഞാന്‍ വര്‍ക്ക് ഔട്ട് ചെയ്യാറുണ്ട്. ഫിറ്റ്നെസ് എനിക്ക് പ്രധാന്യമുള്ളതാണ്. പക്ഷേ അത് സമൂഹത്തിന്റെ കാഴ്ചപ്പാടിനോട് ചേര്‍ന്ന് നില്ക്കാന് വേണ്ടിയുള്ളതല്ല’ ട്വിറ്ററില്‍ നേഹ ധൂപിയ കുറിച്ചു.
Thank you , next! pic.twitter.com/c3T9bJWN46
— Neha Dhupia (@NehaDhupia) February 2, 2019
Discussion about this post