ലണ്ടന്‍: മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച മൃതദേഹത്തെ ലൈംഗികമായി ഉപയോഗിച്ചയാള്‍ക്ക് ബ്രിട്ടീഷ് കോടതി ആറ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. മൃതദേഹം സൂക്ഷിച്ച ഫ്യൂണറല്‍ ഹോം തകര്‍ത്താണ് കാസിം ഖുറം എന്നയാള്‍ മൃതദേഹവുമായി ലൈംഗിക ബന്ധം നടത്തിയത്. ഒരു തരത്തിലുള്ള മനുഷ്യവിവേകത്തേയും കണക്കിലെടുക്കാത്ത അതിക്രമമാണിതെന്ന് ശിക്ഷ വിധിച്ച ബെര്‍മിങ്ഹാം കോടതി ജഡ്ജി പ്രസ്താവിച്ചു.
കൃത്യം നടത്തുന്ന സമയത്ത് ഇയാള്‍ മദ്യപിക്കുകയും മയക്ക് മരുന്ന് ഉപയോഗിക്കുകയും ചെയ്തിരുന്നതായി കണ്ടെത്തി. 23-കാരനായ പ്രതി കുറ്റംസമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഫ്യൂണറല്‍ ഹോം തകര്‍ത്തുള്ള ഇയാളുടെ അതിക്രമത്തിനിടെ മൂന്ന് മൃതദേഹങ്ങള്‍ക്കും ഒമ്പതോളം ശവപ്പെട്ടികള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്.
Discussion about this post