ചെന്നൈ: രജനീകാന്തിനെ പോലുളളവരെ ‘തലൈവര്‍’ എന്ന് വിളിക്കുന്നവരെ കെന്നുകളയുകയാണ് വേണ്ടതെന്ന് സംവിധായകനും നാം തമിഴര്‍ കക്ഷി നേതാവുമായ സീമാന്‍. ഇത്തരത്തില്‍ രജനീകാന്തിനെ തലൈവര്‍ (നേതാവ് ) എന്ന് വിളിക്കുന്നവരെ പറഞ്ഞുമനസ്സിലാക്കാന്‍ സാധിക്കില്ല. അഭിനയിക്കുന്നവരെ നടന്മാര് എന്ന് മാത്രം വിളിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് കാമാച്ചി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ‘ടീസര്‍’ പുറത്തിറക്കുന്ന ചടങ്ങിനിടെയായിരുന്നു സീമാന്റെ വിവാദ പരാമര്‍ശം.
ജനങ്ങള്‍ക്ക് വേണ്ടി ജീവിക്കുകയും ത്യാഗം ചെയ്യുന്നവരുമാണ് നേതാക്കള്‍ തിയേറ്ററുകളില്‍ മാത്രമാണ് നടന്മാര് തലൈവറാകുന്നതെന്നും രജനികാന്തിനെ പോലുള്ളവരെ െൈതലവര് എന്ന് വിളിക്കുമ്പോള്‍ കാമരാജിനെപ്പോലെയുള്ളവരെ സാമൂഹികവിരുദ്ധരെന്ന് വിളിക്കുമോയെന്നും അദ്ദേഹം ചോദിക്കുന്നു.
ചാനലുകളില്‍ പോലും രജനീകാന്തിനെ ഇത്തരത്തിലാണ് വിളിക്കുന്നത് അത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഇങ്ങനെ വിളിച്ച് നടക്കുന്നവരെ കൊല്ലുകയോ അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുകയോ ആണ് വേണ്ടതെന്നും സീമാന്‍ പറഞ്ഞു.
Discussion about this post