സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും ഓരോ ചലഞ്ചുകളാണ്. കീ കീ ചലഞ്ച്, ഐസ് ബര്‍ഗ് ചലഞ്ച്, മേരി പോപ്പിന്‍സ് ചലഞ്ച്, ടെന്‍ ഇയര്‍ ചലഞ്ച് ഇവയൊക്കെയായിരുന്നു സോഷ്യല്‍ മീഡിയ കീഴടക്കിയ ചലഞ്ചുകള്‍. ഇപ്പോളിതാ ഈ ചലഞ്ചിനൊക്കെ പുറമെ കിടിലനൊരു ചലഞ്ചുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍.
‘ഹാന്‍ഡ്കഫ്’ ചലഞ്ചുമായിട്ടാണ് സണ്ണി ലിയോണ്‍ എത്തിയിരിക്കുന്നത്. കൈകള്‍ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള വര്‍ക്ക്ഔട്ട് ആണ് പുതിയ ചലഞ്ച്. സണ്ണി ഭര്‍ത്താവിന്റെ കൈപിടിച്ച് വര്‍ക്ക്ഔട്ട് ചെയ്യുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
Discussion about this post