ന്യൂഡല്‍ഹി: രാജ്യത്ത് 2030 ഓടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ സാധ്യമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. പദ്ധതിയുടെ ഭാഗമായി മൊബൈല്‍ ഡാറ്റയ്ക്കും വോയിസ് കോളിനും കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്തി. മൊബൈല്‍ ഡാറ്റ 50 ശതമാനമായി വര്‍ദ്ധിപ്പിച്ചു. രാജ്യത്തെ ഒരു ലക്ഷം ഗ്രാമങ്ങള്‍ ഡിജിറ്റല്‍ ഗ്രാമങ്ങളാക്കി വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ സാധ്യമാക്കാനായി നിരവധി ഡിജിറ്റല്‍ പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ നികുതി റിട്ടേണുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനാക്കുമെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി പ്രാബലത്തില്‍ വരുമെന്നും ബജറ്റ് അവതരണത്തില്‍ മന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ആകര്‍ഷകമായ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നത്. അര്‍ഹര്‍ക്ക് 59 മിനിറ്റില്‍ ഒരു കോടി വരെ വായ്പ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. സിനിമാ ചിത്രീകരണത്തിന് ഏകജാലകം സംവിധാനം കൊണ്ടുവരുമെന്നും ആന്റി പൈറസി നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും പിയൂഷ് ഗോയല്‍ അറിയിച്ചു
Discussion about this post