തൃശൂര്‍: ആന്‍ലിയയുടെ മരണം ആത്മഹത്യ അല്ല കൊലപാതകമാണെന്ന് ഉറപ്പിച്ച് പിതാവ്. ആവശ്യമായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ഇത് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും പിതാവ് ഹൈജിനസ് പറയുന്നു.
മാത്രമല്ല ചിലരുടെ ഗൂഢമായ നീക്കങ്ങളാണ് മരണം ആത്മഹത്യയാണെന്ന് ചിത്രീകരിക്കുന്നതെന്നും ഹൈജിനസ് വ്യക്തമാക്കി. ആന്‍ലിയയുടെ മരണത്തെക്കുറിച്ച് വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിട്ട് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഹൈജിനസ് പറഞ്ഞു.
ആന്‍ലിയയെ ബംഗളുരുവിലേക്ക് ട്രെയിന്‍ കയറ്റിവിട്ടു എന്നാണ് ഭര്‍ത്താവ് ജസ്റ്റിന് പറഞ്ഞിരുന്നത്. എന്നാല്‍ അതേ ദിവസത്തെ സിസി ടിവി ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പോലീസിന് കൈമാറാത്തത് സംശയാസ്പദമാണ്. അന്നേദിവസം സിസിടിവി പ്രവര്‍ത്തിച്ചിട്ടില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ സിസി ടിവി പ്രവര്‍ത്തിച്ചിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.
സംഭവത്തിനു മുമ്പും ശേഷവുമുള്ള ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണെന്നിരിക്കേ, അന്നേ ദിവസം മാത്രം സിസിടിവി പ്രവര്‍ത്തിച്ചില്ല എന്ന മറുപടി ദുരൂഹമാണെന്നും ഹൈജിനസ് കൂട്ടിച്ചേര്‍ത്തു.
Discussion about this post