തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വീണ്ടും അവഹേളിച്ച് രംഗത്തെത്തിയ ഹിന്ദുമഹാസഭയ്ക്ക് എട്ടിന്റെ പണിയുമായി കേരളത്തിന്റെ സ്വന്തം സൈബര്‍പട. മഹാത്മാ ഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ ഹിന്ദുമഹാസഭ ഗാന്ധിവധം പുനരാവിഷ്കരിക്കുകയും ഗോഡ്സെയെ മാലയിട്ട് വന്ദിക്കുകയും ചെയ്തിരുന്നു. സംഭവം രാജ്യത്തിന് ഞെട്ടലുളവാക്കുകയും വന്‍പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തിരുന്നു. ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേയാണ് ഗാന്ധിവധം പുനരാവിഷ്കരിച്ചത്.
അതേസമയം, ഹിന്ദു മഹാസഭയുടെ ഔദ്യോഗിക വെബ്സെറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്സ് മുട്ടന്‍പണി കൊടുക്കുകയായിരുന്നു. ഹിന്ദു മഹാസഭയുടെ abhm.org.in എന്ന വെബ്സൈറ്റാണ് കേരള സൈബര്‍ വാരിയേഴ്സിന്റെ GH057_R007 എന്ന അംഗം ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്ത സൈബര്‍ വാരിയേഴ്സ് ഹിന്ദുമഹാ സഭ മുര്‍ദാബാദ് എന്ന് വെബ്സൈറ്റില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഒപ്പം മഹാസഭ നേതാവ് ഗാന്ധിയുടെ ചിത്രത്തിന് നേരെ വെടിയുതിര്‍ക്കുന്ന ചിത്രവുമുണ്ട്. ഇവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് രാജ്യദ്രോഹ കുറ്റം ചുമത്തണമെന്നും സൈബര്‍ വാരിയേഴ്സ് ആവശ്യപ്പെടുന്നുണ്ട്.
Discussion about this post