ഗുജറാത്ത്: വിവാഹ വിരുന്ന് നടക്കും മുമ്പേ നവദമ്പതികള്‍ വിവാഹമോചിതരായി. ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് വിവാഹം കഴിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ നവദമ്പതികളെ വേര്‍പ്പിരിച്ചത്.
ഗുജറാത്തിലെ ഗോണ്ടലിലാണ് ദാരുണസംഭവം. വിവാഹ ശേഷം വിരുന്നിനായി ഇരുന്നപ്പോള്‍ ഭക്ഷണത്തെച്ചൊല്ലി ബന്ധുക്കള്‍ ആരംഭിച്ച വഴക്ക് ഒടുവില്‍ കയ്യാങ്കളിയായി, ഇരുകൂട്ടരും ഭക്ഷണപ്പൊതികള്‍ പരസ്പരം വലിച്ചെറിയുക കൂടി ചെയ്തതോടെ സംഭവം വഷളാവുകയായിരുന്നു.
ഉടന്‍ തന്നെ വധുവിന്റെയും വരന്റെയും വീട്ടുകാര്‍ ഇടപെട്ട് ബന്ധം തന്നെ വേര്‍പ്പെടുത്തുകയായിരുന്നു. വരന് നല്കിയ പാരിതോഷികങ്ങള്‍ അടക്കം തിരികെ നല്‍കിയാണ് വരന്റെ കൂട്ടര് വിവാഹബന്ധം വേര്‍പ്പെടുത്തിയത്.
Discussion about this post