കാലാവസ്ഥാ വ്യതിയാനം വളരെ പെട്ടെന്ന് തകര്‍ത്തു കളയുന്ന ഇടങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളാണ്. ആഫ്രിക്കയുടെ സഹേലില്‍ ആഗോള ശരാശരിയേക്കാള്‍ 1.5 മടങ്ങ് വേഗത്തിലായിരിക്കും അന്തരീക്ഷ താപനില വര്‍ദ്ധിക്കുക. 2050 ആകുമ്പോഴേയ്ക്കും ഇവിടെ താപനില 3 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് ആകുമെന്നാണ് കണക്കു കൂട്ടല്‍. വരള്‍ച്ചയും വെള്ളപ്പൊക്കവും ഭക്ഷ്യോല്പ്പാദനത്തെ വലിയ അളവില്‍ ബാധിക്കുന്നു.
24 മില്യണ്‍ ആളുകളാണ് ഈ മേഖലയില്‍ കഴിഞ്ഞ വര്‍ഷം ഭക്ഷണമില്ലാതെ ദുരിതമനുഭവിച്ചത്. 80 ശതമാനം കൃഷിയിടങ്ങളും കാലാവസ്ഥാ വ്യതിയാനം മൂലം ഇവിടെ ഇല്ലാതായിക്കഴിഞ്ഞു. 50 മില്യണ്‍ ആളുകളാണ് ഇവിടെ കന്നുകാലി സമ്പത്തിനെ ആശ്രയിച്ച് കഴിയുന്നത്.
ഇപ്പോള്‍ മേച്ചില്‍പ്പുറങ്ങളെല്ലാം ഇവിടെ ഇല്ലാതായിക്കഴിഞ്ഞു. ഭക്ഷണമില്ലാതെ അലയുന്ന കന്നുകാലികള്‍ കര്‍ഷകരുടെ വിളനിലങ്ങളില്‍ കയറുന്നത് വലിയ വഴക്കുകള്‍ക്കും കലാപങ്ങള്‍ക്കും കാരണമാകുന്നുണ്ട്. അതിജീവനത്തിനായുള്ള പോരാട്ടങ്ങള്‍ തീവ്രവാദ സംഘങ്ങളെ സൃഷ്ടിക്കുന്ന കാഴ്ചയാണ് സഹേലിലെ മറ്റൊരു പ്രധാന വിഷയം.
Discussion about this post