തൃശ്ശൂര്‍: പകല്‍ വില്ലേജ് ഓഫീസിലെ ഓഫീസറാണെങ്കില്‍ രാത്രിയില്‍ ഇദ്ദേഹം ചിത്രകാരനാണ്. തിരക്കേറിയ ജീവിതത്തിനിടയിലും ചായക്കൂട്ടുകളെ ചേര്‍ത്തു പിടിക്കുകയാണ് ഇഞ്ചമുടി സ്പെഷ്യല്‍ വില്ലജ് ഓഫീസറായ കെബി രാധാകൃഷ്ണന്. ജോലിയുടെ എല്ലാ ഭാരങ്ങളും കളറുകളിലൂടെ ഇറക്കി വെയ്ക്കുകയാണ് ഇദ്ദേഹം.
ജോലി കഴിഞ്ഞെത്തുന്ന രാധാകൃഷ്ണന് രാത്രി സമയങ്ങളിലാണ് ഇഷ്ടവിനോദത്തിലേര്പ്പെടുന്നത്. പ്രകൃതി നേരിടുന്ന ചൂഷണവും യന്ത്രവല്‍കൃതമായ മനുഷ്യ ജീവിതവുമൊക്കെയാണ് രാധാകൃഷ്ണന്റെ മിക്ക ചിത്രങ്ങളുടെയും പ്രമേയം. ചോക്ക് കഷ്ണങ്ങളില്‍ സൂചി ഉപയോഗിച്ച് കൊച്ചു ശില്പങ്ങള് നിര്‍മ്മിക്കുന്നത് ഇദ്ദേഹത്തിന്റെ മറ്റൊരു വിനോദം കൂടിയാണ്.
അതിസൂക്ഷ്മമായ കരവിരുതോടെ ചോക്കില്‍ മെനഞ്ഞെടുത്ത നിരവധി ചിത്രങ്ങള്‍ രാധാകൃഷ്ണനെന്ന കലാകാരന്റെ കലാ വൈഭവം അടിവരയിടുന്നതാണ്. കൊച്ചി ബിനാലെയില്‍ അവതരിപ്പിക്കാന്‍ ഒരു മികച്ച കലാസൃഷ്ടി ഒരുക്കാനുള്ള തയ്യറെടുപ്പിലാണ് ഇദ്ദേഹമിപ്പോള്‍.
Discussion about this post