സാവോപോളോ: ബ്രസീലില്‍ ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള അണക്കെട്ട് തകര്‍ന്ന് മരിച്ചവരുടെ എണ്ണം 84 ആയി. അപകടത്തെ തുടര്‍ന്ന് കാണാതായ 294 പേരെക്കുറിച്ച് യാതൊരു വിവരവുമില്ല.
അണക്കെട്ട് തകര്‍ന്നതോടെ മീറ്ററുകള്‍ ഉയരത്തിലാണ് ചെളി അടിഞ്ഞത്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ കാണാതായവരില്‍ രക്ഷപ്പെടാനുളളവരുടെ സാധ്യത വളരെ വിരളമാണെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെള്ളപ്പാച്ചിലില്‍ നൂറുകണക്കിന് വീടുകളും വാഹനങ്ങളും ഒഴുകിപ്പോയി.
മൂന്നുവര്‍ഷം മുമ്പ് മാരിയാനോയില്‍ അണക്കെട്ട് തകര്‍ന്ന് 19 പേര് കൊല്ലപ്പെട്ടിരുന്നു. മാരിയാനോയില്‍ തകര്‍ന്ന അണക്കെട്ടിന്റെ ഉടമസ്ഥരില്‍ ഒരാള്‍ തന്നെയാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്ന ബ്രുമാഡിന്‍ഹോ അണക്കെട്ടിന്റെയും ഉടമ. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നത്.
Discussion about this post