ന്യൂഡല്‍ഹി: ഹിന്ദു പെണ്‍കുട്ടികളെ തൊടുന്ന അന്യമതസ്ഥരുടെ കൈകള്‍ തകര്‍ക്കണമെന്ന് പറഞ്ഞ ബിജെപി കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡേയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് തെഹ്സിന് പുനാവാല. ഹിന്ദുവായ തന്റെ ഭാര്യയെ ചേര്‍ത്ത് പിടിച്ച ചിത്രം ട്വീറ്ററില്‍ പങ്കുവച്ചാണ് ഹെഗ്ഡേയ്ക്ക് കോണ്‍ഗ്രസ് നേതാവിന്റെ മറുപടി.
”ഞാന്‍ എന്റെ ഹിന്ദുഭാര്യയെ തൊട്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് ചെയ്യൂ. ഇതൊരു വെല്ലുവിളിയാണ് സാര്‍,” എന്നാണ് ചിത്രത്തിനൊപ്പം പുനാവാല ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കയാണ്.
Good afternoon @AnantkumarH . See my hands are touching my hindu life ..Now do what u can !! It's a dare sir!! pic.twitter.com/8AyJcV5yqT
— Tehseen Poonawalla (@tehseenp) January 28, 2019
ഹെഗ്ഡേയുടെ സ്ത്രീവിരുദ്ധ പരാമര്‍ശനത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മന്ത്രിപദവിയ്ക്ക് അയോഗ്യനാണ് ഹെഗ്ഡേ എന്നായിരുന്നു രാഹുല്‍ ഗാന്ധി വിഷയത്തില്‍ പ്രതികരിച്ചത്.
Discussion about this post