തിരുവനന്തപുരം: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന് അനുശോചനമര്‍പ്പിച്ച് എംപി വീരേന്ദ്രകുമാര്‍. ജോര്‍ജ് ഫെര്‍ണാണ്ടസ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചാലകശക്തിയായിരുന്നുവെന്നും ഉജ്വല വാഗ്മിയായിരുന്നുവെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. ആരുടെയും മുന്നില്‍ തലകുനിക്കാത്ത ഒന്നിനെയും ഭയപ്പെടാത്ത ധീരനായ സോഷ്യലിസ്റ്റ് നേതാവായിരുന്നു അദ്ദേഹമെന്നും വീരേന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ജോര്‍ജ് ഫെര്‍ണാണ്ടസുമായി വര്‍ഷങ്ങള്‍ നീണ്ട സൗഹൃദം ഉണ്ടായിരുന്നുവെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. ദീര്‍ഘകാലം ജോര്‍ജ് ഫെര്‍ണാണ്ടസുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നും മറവി രോഗം ബാധിക്കുന്നതിന് മുന്‍പ് കാണാന്‍ ചെന്നപ്പോള്‍ സോഷ്യലിസ്റ്റുകളെ യോജിപ്പിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നും വീരേന്ദ്ര കുമാര്‍ കൂട്ടിച്ചേര്‍ത്തു.
എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലിരിക്കവെ ഡല്‍ഹിയില്‍ വച്ചായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ അന്ത്യം. 88 വയസായിരുന്നു. ഏറെക്കാലമായി അല്‍ഷിമേസ് രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
Discussion about this post