പത്തനാപുരം ; പത്തനാപുരം വിളക്കുടിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പഠിക്കുന്ന സമയത്ത് മൊബൈലില്‍ കളിക്കുന്നതിന് അമ്മ വഴക്ക് പറഞ്ഞതിന്റെ പേരില്‍ ആണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. പുനലൂര്‍ സെന്റ് ഗൊരേറ്റി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നു നമിത നായര്‍.
പഠനത്തില്‍ മിടുക്കിയായിരുന്ന നമിത കഴിഞ്ഞ ദിവസം രാത്രി അമ്മയുമായി വഴക്കിട്ട് മുറിയില്‍ കയറി കതകടച്ചതാണ് , മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കിടപ്പുമുറിയുടെ വാതില്‍ തകര്‍ത്ത് പരിശോധിച്ചപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കെട്ടഴിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാജസ്ഥാനില്‍ ഫര്‍മസിസ്റ്റായ നന്ദകുമാറിന്റെയും മിനിയുടെയും ഏക മകളാണ് നമിത നായര്‍ . തിരുവനന്തപുരം മെഡിക്കല്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം ഇന്ന് നടക്കും.
Discussion about this post