ബേ ഓവല്‍: ന്യൂസിലാന്‍ഡില്‍ പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്ക് ഏകദിന പരമ്പര. മൂന്നാം മത്സരത്തിലും ന്യൂസിലാന്‍ഡിനെതിരെ ആധികാരിക വിജയം സ്വന്തമാക്കിയാണ് ഇന്ത്യ ചരിത്രം കുറിച്ചത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിനെ 243 റണ്‍സിനു പുറത്താക്കിയ ശേഷം 43 ഓവറിലാണ് ഇന്ത്യ വിജയം രചിച്ചത്. രോഹിത് ശര്‍മ്മയും(62) വിരാട് കോഹ്ലിയും(60) അര്‍ദ്ധ ശതകങ്ങള്‍ നേടി പുറത്തായപ്പോള്‍ അമ്പാട്ടി റായിഡു(40*)-ദിനേശ് കാര്‍ത്തിക്(38*) കൂട്ടുകെട്ടാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
28 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് പുറത്തായ മറ്റൊരു താരം. 7 വിക്കറ്റ് ജയത്തോടെ ഇന്ത്യ പരമ്പര 3-0നു സ്വന്തമാക്കി.ഇനിയും രണ്ട് ഏദിനങ്ങള് കൂടി പരമ്പരയില്‍ ബാക്കിയുണ്ട്.
Discussion about this post