ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയത്തിലെ പ്രാര്‍ത്ഥനയ്ക്ക് എതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഭരണഘടന ബെഞ്ച് പരിശോധിക്കും. കേന്ദ്രീയ വിദ്യാലങ്ങളിലെ പ്രാര്‍ത്ഥന ഹിന്ദു മതവുമായി ബന്ധപ്പെട്ടതാണെന്ന് ആരോപിച്ച് നല്കിയ ഹര്‍ജിയാണ് ഭരണഘടന ബെഞ്ചിന് വിട്ടത്.
പൊതു വിദ്യാലയങ്ങളില്‍ ഏതെങ്കിലും ഒരു മത വിഭാഗവും ആയി ബന്ധപ്പെട്ട പ്രാര്‍ത്ഥന ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണ്. ഹിന്ദിയിലും സംസ്കൃതത്തിലും അസ്തോമ സദ്ദ് ഗമയ എന്ന പ്രാര്‍ത്ഥന ഗീതം നിര്‍ബന്ധമായും ചൊല്ലുന്നത് ഭരണഘടനയുടെ 28 ആം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സ്കൂളുകളിലെ പൊതുപ്രാര്ത്ഥന മതപരമായ നിര്‍ദ്ദേശത്തിന്റെ കീഴിലാണ് വരുന്നതെന്നും അതിനാല്‍ നിരോധിക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
Discussion about this post