തിരുവനന്തപുരം: വൃക്ക തകരാറിലായി ചികിത്സയില്‍ കഴിയുന്ന നടി സേതുലക്ഷ്മിയമ്മയുടെ മകന് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായി ഒരു യുവാവ് വയനാട്ടില്‍ നിന്നും ചുരമിറങ്ങി എത്തിയിരുന്നു. ആ നിമിഷത്തെ കുറിച്ച് ഓര്‍ത്ത് സ്ക്രീനില്‍ കണ്ണീര് നനവിറ്റിച്ച് അമ്മ സേതുലക്ഷ്മി പറഞ്ഞ ഈ ഡയലോഗാണിത്.
‘എന്നെക്കൊണ്ട് ഒരു പ്രയോജനവുമില്ലാത്തൊരാള് കാണാന്‍വേണ്ടി വരുന്നത് ഇതാദ്യായിട്ടാ… എനിക്കുവേണ്ടി മാറ്റിവെച്ച ഈ സമയമുണ്ടല്ലോ, ജീവനുള്ളിടത്തോളം കാലം ഓര്ത്തിരിക്കാനുള്ളതാ..തനിക്ക് വൃക്ക നല്കാന് തയ്യാറായി അജ്ഞാതനായ വയനാട് സ്വദേശി എത്തിയപ്പോള്‍ കിഷോര്‍ പറഞ്ഞതിനെ കുറിച്ച് വാചാലനാവുകയാണ് സേതുലക്ഷമി.
നിയമതടസ്സമുള്‍പ്പെടെ പലതിലും തട്ടി ആ ശസ്ത്രക്രിയ നടക്കാതെ പോയി. ഒടുവില്‍ പല കടമ്പകള്‍ കടന്ന് വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂരിലെ ഈ വാടക വീട്ടിലിപ്പോള്‍ ആശ്വാസത്തിന്റെ വെട്ടമെത്തി. ഭാര്യ ലക്ഷ്മി പകുത്തുനല്കുന്ന വൃക്ക സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് നടി സേതുലക്ഷ്മിയുടെ മകന് കിഷോര്‍. നാടക കലാകാരനും കോമഡി സ്കിറ്റുകളിലൂടെ മലയാളികള്‍ക്ക് പരിചിതനുമായ കിഷോറിനു മുന്നിലുള്ള തടസ്സം ശസ്ത്രക്രിയയ്ക്കുള്ള പണംമാത്രം.
പത്തുവര്‍ഷമായി ഡയാലിസിസിലൂടെയാണ് ജീവന് നിലനിര്‍ത്തുന്നത്. നടി പൊന്നമ്മ ബാബു വൃക്ക നല്കാന് തയ്യാറായത് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍, അവരുടെ വൃക്ക യോജിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ ആ കുടുംബത്തിന്റെ പ്രതീക്ഷ നഷ്ടപ്പെട്ടു. എന്നാല്‍ ഭാര്യ ലക്ഷ്മിക്ക് മറ്റുചില രോഗങ്ങളുള്ളതിനാല്‍ ഭാര്യയുടെ കാര്യം അതുവരെ പരിഗണിച്ചിരുന്നില്ല. എന്നാല്‍, പരിശോധന കഴിഞ്ഞപ്പോള്‍ ഫലം അനുകൂലം. എങ്കിലും ശസ്ത്രക്രിയയ്ക്കു വേണ്ട പണം എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് കുടുംബം.
സേതുലക്ഷ്മിയുടെ സിനിമാ അഭിനയത്തിലൂടെയുള്ള വരുമാനംകൊണ്ടുമാത്രമാണ് ഈ കുടുംബം ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. മകന്റെ ചികിത്സച്ചെലവിനായി പ്രായാധിക്യംപോലും വകവെയ്ക്കാതെ ഓടിനടന്ന് അഭിനയിക്കുകയാണ് ഈ അമ്മ.
സിനിമാലോകം സഹായിക്കുന്നുണ്ടെങ്കിലും ശസ്ത്രക്രിയയ്ക്കുവേണ്ട ഭീമമായ തുകയിലേക്ക് എത്താനാകുന്നില്ല. സേതുലക്ഷ്മിയുടെ മകളും സീരിയല്‍ താരവുമായ ലക്ഷ്മിയും കിഷോറും കുടുംബവും ഒരുമിച്ചാണ് വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ കഴിയുന്നത്. കിഷോറിനെ സഹായിക്കാനായി സുഹൃത്തുക്കള്‍ ചേര്‍ന്ന് ‘സൗഹൃദരാവ്’ എന്നപേരില്‍ മെഗാഷോ ഒരുക്കുന്നുണ്ട്. ഫെബ്രുവരി 11-ന് പൂജപ്പുര മൈതാനത്താണ് പരിപാടി.
Discussion about this post