ബേ ഓവല്‍: രണ്ട് വിജയങ്ങളുമായി ന്യൂസിലാന്‍ഡ് പര്യടനത്തില്‍ മുന്നില്‍ നില്ക്കുന്ന ഇന്ത്യയെ ഏതുവിധേനെയും പരാജയപ്പെടുത്തിക എന്ന ലക്ഷ്യവുമായി കളത്തിലിറങ്ങിയ കിവികള്‍ക്ക് കാലിടറുന്നു. മൂന്നാം ഏകദിനത്തിലും ന്യൂസിലാന്‍ഡ് തുടക്കം തകര്‍ച്ചയോടെ തന്നെ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസീലാന്‍ഡിന് 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍ കോളിന് മണ്‍റോയെ(7) നഷ്ടമായി. രണ്ടാം ഓവറില്‍ ഷമിക്കാണ് വിക്കറ്റ്. ഏഴാം ഓവറിലെ ആദ്യ പന്തില്‍ ഗപ്റ്റിലിനെ ഭുവി കാര്‍ത്തിക്കിന്റെ കൈകളിലെത്തിക്കുകയും ചെയ്തതോടെ പതറി നില്‍ക്കുകയാണ് കിവിപ്പട.
14 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 56 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. വില്യംസനും(26) റോസ് ടെയ്ലറുമാണ്(10) ആണ് ക്രീസില്‍.
രണ്ട് മാറ്റങ്ങളുമായാണ് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം ഇന്നിറങ്ങിയിരിക്കുന്നത്. പരിക്കേറ്റ എംഎസ് ധോണി കളിക്കുന്നില്ല. പകരം ദിനേശ് കാര്‍ത്തിക്കാണ് വിക്കറ്റ് കീപ്പര്‍. ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പകരം ഹര്‍ദ്ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തി. സസ്പെ്ഷന് പിന്‍വലിക്കപ്പെട്ട ശേഷം ഹാര്‍ദ്ദികിന്റെ ആദ്യ മത്സരമാണിത്.
Discussion about this post