ലഖ്നൗ: അയോധ്യ രാമക്ഷേത്ര വിഷയം തങ്ങള്‍ക്ക് കൈമാറുകയാണെങ്കില്‍ വെറും 24 മണിക്കൂറിനുള്ളില്‍ പ്രശ്‌ന പരിഹാരമുണ്ടാക്കാമെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒന്നുകില്‍ സുപ്രീംകോടതി ഉടന്‍ രാമക്ഷേത്ര വിഷയത്തില്‍ വിധി പുറപ്പെടുവിക്കണം അല്ലെങ്കില്‍ സുപ്രീംകോടതിക്ക് സാധ്യമാകുന്നില്ലെങ്കില്‍ കേസ് തങ്ങള്‍ക്ക് കൈമാറൂ, 24 മണിക്കൂറിനകം തീര്‍പ്പുണ്ടാക്കാമെന്നാണ് യോഗിയുടെ പ്രഖ്യാപനം.
ലക്ഷക്കണക്കിന് ജനങ്ങളുടെ സന്തോഷത്തിനായി എത്രയും വേഗം നീതി നടപ്പിലാക്കണം.
വിധി പുറപ്പെടുവിക്കുന്നതില്‍ അനാവശ്യമായ കാലതാമസമുണ്ടാകുന്നത് ജനങ്ങള്‍ക്ക് സുപ്രീംകോടതിയിലുള്ള വിശ്വാസം നഷ്ടമാക്കുമെന്നും യോഗി പറഞ്ഞു. അയോധ്യ വിഷയം പരിഹരിക്കപ്പെടുകയും മുത്തലാഖ് നിരോധനം നടപ്പിലാകുകയും ചെയ്താല്‍ കോണ്‍ഗ്രസ് നടത്തിവരുന്ന പ്രീണനം അവസാനിക്കുമെന്നും യോഗി പറഞ്ഞു.
Discussion about this post