സൈബര്‍ ലോകത്ത് തരംഗമാവുകയാണ് ടെന്‍ ഇയര്‍ ഫോട്ടോ ചലഞ്ച്. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ഈ പുത്തന്‍ ചലഞ്ച് ഏറ്റെടുത്തു കഴിഞ്ഞു.
പത്ത് വര്‍ഷം മുമ്പത്തെ ഫോട്ടോ ചലഞ്ച് സേവ് ദ ഡേറ്റ് ആയതാണ് സൈബര്‍ലോകത്തെ ഇപ്പോള്‍ വൈറലായിരിക്കുന്നത്. നെടുമങ്ങാട് സ്വദേശികളായ രജി വിഷ്ണുവും ദേവികയുമാണ് ഫോട്ടോയിലെ താരങ്ങള്‍.
ഇവര്‍ ഒരുമിച്ചുള്ള പത്ത് വര്‍ഷം മുമ്പുള്ള ചിത്രവും, ഇപ്പോള്‍ ഇരുവരുടെയും വിവാഹം അറിയിച്ചുള്ള ചിത്രങ്ങളും ആണ് വൈറല്‍ ആകുന്നത്. അതുകൊണ്ട് തന്നെ പത്തു വര്‍ഷത്തെ ഫോട്ടോ ചലഞ്ച് ഇപ്പോള്‍ ഇവര്‍ ‘സേവ് ദി ഡേറ്റ്’ ചലഞ്ച് ആക്കി മാറ്റിയിരിക്കുകയാണ്. ധ്രുവ് വെഡ്ഡിങ്ങാണ് ഈ കിടിലന്‍ സേവ് ദ ഡേറ്റിന് പുറകില്‍.
ഇതിന് മുമ്പ് കൊല്ലം സ്വദേശിയായ യുവാവ് പത്തുവര്‍ഷം മുമ്പ് ഗ്രൂപ്പ് ഫോട്ടോയില്‍ കുട്ടികളിലൊരാളായി നിന്നവളെ ഭാര്യയാക്കിയ കഥയും പങ്കുവെച്ചിരുന്നു.
Discussion about this post