തിരുവനന്തപുരം: നമ്പി നാരായണനെതിരായ ടിപി സെന്‍കുമാറിന്റെ ആരോപണങ്ങള്‍ തീര്‍ത്തും ബിജെപി നേതാക്കളുടെ അറിവോടെയെന്ന് മന്ത്രി എകെ ബാലന്. ഈ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയേണ്ടത് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്പിള്ളയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറിയം റഷീദയോടും ഗോവിന്ദചാമിയോടും ഉപമിക്കേണ്ട ആളല്ല നമ്പി നാരായണന്, സെന്‍കുമാറിന്റെ ഓരോ വാക്കുകളും ബിജെപിയിലെ ഒരു വിഭാഗം നേതാക്കളുടെ അനുമതിയോടെ തന്നെയാണെന്ന് മന്ത്രി വ്യക്തമാക്കി. പത്മഭൂഷന്‍ ലഭിച്ചയാളെ മ്ലേച്ഛമായ ഭാഷയില്‍ ടിപി സെന്‍കുമാര്‍ അധിക്ഷേപിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യത്തെ സംഭവമാണ്.
പ്രബുദ്ധ കേരളം ഇതിനെതിരെ പ്രതികരിക്കണം. പരാമര്‍ശത്തോട് പ്രതികരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയില്ലെങ്കില്‍ ബിജെപിയുടെ കേന്ദ്രനേതൃത്വം പ്രതികരിക്കണമെന്നും ബിജെപിയില്‍ പോയതിന് ശേഷമാണ് സെന്‍കുമാര്‍ ഇങ്ങനെ ആയതെന്നും എകെ ബാലന് പറഞ്ഞു. എന്നാല്‍ സെന്‍കുമാറിന്റെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്നായിരുന്നു ശ്രീധരന് പിള്ള പറഞ്ഞത്.
Discussion about this post