പാരീസ്: വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ഇരുപത്തി മൂന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മയും അച്ഛനും കാണാന്‍ വരുന്നെന്നറിഞ്ഞാണ് യുവാവ് കള്ളം പറഞ്ഞത്. എന്നാല്‍ വ്യാജ സന്ദേശത്തെ തുടര്‍ന്ന് ഫ്രഞ്ച് ഈസി ജെറ്റ് വിമാനമായ ഇ ഇസഡ്4319 എന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഫ്രാന്‍സിലെ ലയോണില്‍ നിന്നും രേണസിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍ ബോംബ് ഉണ്ടോന്ന് സന്ദേശം വന്നത്. 159 യാത്രക്കാരുമായാണ് വിമാനം പറന്നുയര്‍ന്നത്. പ്രതീക്ഷിക്കാതെയായിരുന്നു ബോംബ് സന്ദേശത്തെ തുടര്‍ന്ന് അടിയന്തരമായി വിമാനം തിരിച്ചിറക്കി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ യുവാവാണ് വ്യാജ സന്ദേശം നല്‍കിയതെന്ന് കണ്ടെത്തിയ പോലീസ് അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മാതാപിതാക്കളെ കാണാന്‍ താത്പര്യമില്ലാത്തതിനാലാണ് യുവാവ് ഇത്തരത്തിലൊരു വ്യാജ വാര്‍ത്ത ചമച്ചത്. സംഭവം ഗൗരവമേറിയതാണെന്നും ഇയാള്‍ അഞ്ച് വര്‍ഷം തടവും 8500 ഡോളര്‍(6041375.00 രൂപ) പിഴയും അടയ്ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post