ബ്യൂണസ്ഐയേഴ്സ്: അര്‍ജന്റീനയുടെ നായകനും സൂപ്പര്‍താരവുമായ ലയണല്‍ മെസി ടീമിലേക്ക് തിരിച്ചുവരുന്നു. മാര്‍ച്ച് 22ന് വെനസ്വേലയ്ക്ക് എതിരെ നടക്കുന്ന സൗഹൃദ മത്സരത്തില്‍ കളിക്കും. ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മെസി ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നത്.
റഷ്യന്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് 3-4ന് പരാജയപ്പെട്ട മത്സരമാണ് മെസിയുടെ അവസാന മത്സരം. അതിനുശേഷം മെസി അര്‍ജന്റീനന്‍ ജഴ്സിയില്‍ കളിച്ചിട്ടില്ല. ലോകകപ്പിന് ശേഷം ബാഴ്സലോണയില്‍ ക്ലബ് മത്സരങ്ങളില്‍ മാത്രമായി മെസി ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
ലോകകപ്പ് തോല്‍വിക്ക് പിന്നാലെ മെസി വിരമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ മെസി വീണ്ടും ദേശീയ ടീമില്‍ തിരിച്ചെത്തുന്നത് ആരാധകരെ ത്രസിപ്പിക്കും.
Discussion about this post