കല്‍പ്പറ്റ; സുല്‍ത്താന്‍ ബത്തേരിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ മരണം കുരങ്ങുപനിമൂലമാണോയെന്ന സംശയം നാട്ടുകാര്‍. വിദ്യാര്‍ത്ഥിക്ക് പനി ബാധിച്ചത്
ചെള്ളുകടി മൂലമാണ്. എന്നാല്‍ രക്തപരിശോധന പൂര്‍ത്തായാകും മുമ്പ് കുരങ്ങുപനി മൂലമാണോയെന്ന് ഉറപ്പിക്കാനാവില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
ചെതലയം നെല്ലിപ്പാറ പണിയകോളനിവാസിയായ ഗീതയുടെ മകനായ വിപിന്‍ നാലുദിവസമായി പനി ബാധിച്ച് ബത്തേരി താലൂക്കാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെള്ളുകടിയേറ്റിട്ടുണ്ടായ പനിയെന്ന് ആരോഗ്യവുകുപ്പ് സ്ഥിരീകരിച്ചുവെങ്കിലും തുടര്‍ചികിത്സക്ക് നല്‍കും മുന്‍പ് വിപിന്‍ മരിച്ചു. സംസ്കാരം നടത്തുന്നതിനിടെയാണ് പ്രദേശത്തെ കുരങ്ങുകളെ ചത്ത നിലയില്‍ നാട്ടുകാര്‍ കാണുന്നത്. ഇതാണ് കുരങ്ങുപനിയെന്ന സംശയമുണ്ടാക്കിയത്.
അതേസമയം, കുരങ്ങുപനിയെന്ന് ഉറപ്പിക്കാനാവില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരംണം. ജില്ലയില്‍ രണ്ടുപേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലുടനീളം കുരങ്ങുപനി പടരാനുള്ള സാധ്യത ഇവര്‍ തള്ളിക്കളയുന്നില്ല.
രോഗസാധ്യതയുള്ള തിരുനെല്ലി, നൂല്പുഴ, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും ഇന്ന് പരിശോധന നടത്തും. ബോധവല്കരണ പ്രചരണത്തിനായും പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമായി മാനന്തവാടിയില്‍ ഇന്ന് ജനപ്രതിനിധികളുടെ പ്രത്യേകയോഗം ചേരും.
Discussion about this post