ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സൗദി സഹോദരിമാരുടെ മരണം ആത്മഹത്യ ആണെന്ന് സ്ഥിരീകരിച്ചു. ഇരുവരുടെയും മരണം കൊലപാതകമാണെന്നാണ് പരക്കെയുള്ള അഭ്യൂഹം. എന്നാല്‍ ശാസ്ത്രീയ പരിശോധനകളിലൂടെ കൊലപാതകമല്ല് ആത്മഹത്യ ആണെന്ന് കണ്ടെത്തി.
ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ പുഴയുടെ തീരത്താണ് റോതാന ഫരിയ (23), താല ഫരിയ (16) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരേ പോലുള്ള വസ്ത്രം ധരിച്ച പരസ്പരം ശരീരങ്ങള്‍ ചേര്‍ത്ത് ബന്ധിച്ച രീതിയിലായിരുന്നു മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് മെഡിക്കല്‍ എക്സാമിനര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ആത്മഹത്യയായിരുന്നെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചത്. ഇതൊടെ ഇത്തരം ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലാതായി.
Discussion about this post