ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഡല്‍ഹിയിലെ പല വികസന പ്രവര്‍ത്തനങ്ങളും കേന്ദ്രം മരവിപ്പിച്ചിരിക്കുകയാണന്നും ഡല്‍ഹിയിലെ ജനങ്ങളോട് മോഡി ചെയ്യുന്നത് രാജ്യദ്രോഹമല്ലേയെന്നും കെജരിവാള്‍ ചോദിച്ചു.
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് മുന്‍ നേതാവായിരുന്ന കനയ്യകുമാര്‍ രാജ്യദ്രോഹക്കുറ്റം ചെയ്തിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. നിയമവകുപ്പാണ് അത് പരിഗണിക്കുന്നത്.
കനയ്യകുമാര്‍ രാജ്യദ്രോഹം ചെയ്തെന്ന് പറയുന്നവരോട്, മോഡിജി ഡല്‍ഹിയിലെ പല വികസനപദ്ധതികളും മരവിപ്പിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ പുതിയ സ്കൂളുകള്‍ക്ക് അനുമതി നല്‍കുന്നില്ല. ആശുപത്രികളുടെ കാര്യവും അങ്ങനെ തന്നെ.
സിസി ടിവികള്‍ വെക്കുന്നതിന് പോലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. അത്തരത്തില്‍ എല്ലാത്തിലും കേന്ദ്രം ഇടപെടുന്നു. ഇത് രാജ്യദ്രോഹത്തില്‍ വരില്ലേ? വിവിധ കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുകയാണെന്നും കെജരിവാള്‍ പറഞ്ഞു.
Discussion about this post