കല്‍പ്പറ്റ; വയനാട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കുരങ്ങു പനി സ്ഥിരീകരിച്ചു. ബാവലി സ്വദേശിക്കാണ് കുരങ്ങു പനിയാണെന്ന് കണ്ടെത്തിയത്. ഇയാള്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെ തിരുനെല്ലി സ്വദേശിക്കാണ് കുരങ്ങുപനി അഥവാ കെഎഫ്ഡി സ്ഥിരീകരിച്ചത്.
അതേസമയം, വയനാട് ജില്ലയില്‍ കുരങ്ങു പനിക്കെതിരെ ആരോഗ്യവകുപ്പിന്റെ കനത്ത ജാഗ്രതാ നിര്‍ദേശം ഉണ്ട്. വനത്തിലേക്ക് പോകുന്നവരുള്‍പ്പെടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 2015 ല്‍ പനി ബാധിച്ച് 11 പേര്‍ ജില്ലയില്‍ മരിച്ചിരുന്നു.
ക്യാസന്നൂര്‍ ഫോറസ്റ്റ് ഡിസീസ് (കെഎഫ്ഡി) എന്നും രോഗം അറിയപ്പെടുന്നുണ്ട്. കുരങ്ങു പനിക്ക് കാരണമാകുന്ന വൈറസ് ചെറിയ സസ്തനികള്‍, കുരങ്ങുകള്‍, ചിലയിനം പക്ഷികള്‍ എന്നിവയിലാണ് കാണപ്പെടുന്നത്. ഇത്തരം ജീവികളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴിയാണ് വൈറസ് മനുഷ്യനിലെത്തുന്നത്.
Discussion about this post