മലപ്പുറം: യുവാവിന്റെ വായില്‍ നിന്നും പുറത്ത് വരുന്നത് സ്വര്‍ണ്ണത്തേക്കാള്‍ തിളക്കമുള്ള ലോഹച്ചീളുകള്‍. മലപ്പുറം വാഴക്കാട് കൂരിത്തൊടിക അബ്ബാസിനാണ് ഈ വിചിത്രമായ അനുഭവമുള്ളത്. എല്ലാദിവസവും പല്ലുതേക്കുമ്പോള്‍ വായില്‍ നിന്നും ഇങ്ങനെ ലോഹ ചീളുകള്‍ ലഭിക്കാറുണ്ട്. എന്നാല്‍ ഡോക്ടര്‍ മാരെ മാറി മാറി കാണിച്ചിട്ടും കാര്യം മനസിലാക്കാന്‍ ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു സ്വകാര്യ വാര്‍ത്താ ചാനലാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷമായി വായില്‍ നിന്നും ലഭിക്കുന്ന ഈ അത്ഭുത വസ്തുവിനെ അബ്ബാസ് ശ്രദ്ധിക്കാറുണ്ടെങ്കിലും കുറച്ച് നാളുകള്‍ മുമ്പാണ് ഇക്കാര്യം ശേഖരിച്ച് തുടങ്ങിയത്. പരിശോധനയില്‍ ഇത് സ്വര്‍ണ്ണമല്ലെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ രഹസ്യമെന്ന് കണ്ടുപിടിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
ഇക്കാര്യത്തെക്കുറിച്ച് കേട്ടിട്ട് പോലുമില്ലെന്നാണ് മിക്ക ഡോക്ടര്‍മാരുടെയും അഭിപ്രായം. ഇക്കാരണത്താല്‍ പ്രത്യേകിച്ച് ശാരീരിക പ്രശ്നങ്ങളൊന്നുമില്ലെങ്കിലും പ്രതിഭാസത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്താണെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്ന് അബ്ബാസ് പറയുന്നു.
Discussion about this post