കല്‍പ്പറ്റ: പെണ്ണുങ്ങളെക്കാള്‍ മോശമാണ് മുഖ്യമന്ത്രി പിണറായി വിജയന് എന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ വിമര്‍ശിച്ച് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു.
പെണ്ണുങ്ങള് മോശമാണ് എന്നാണ് സുധാകരന് പറയുന്നത്. സ്ത്രീകളെ വളരെ മോശമായിട്ടുള്ള ആളുകളായി കാണുന്ന സുധാകരന്റെ വീട്ടിലും ഭാര്യയും മക്കളും അമ്മയും പെങ്ങളുമില്ലെ. എല്ലാവര്ക്കും വായിത്തോന്നുന്നത് പറയാവുന്ന വിഭാഗമാണോ സ്ത്രീകളെന്നും സികെ ജാനു ചോദിച്ചു. ഇങ്ങനെയൊരു പരാമര്‍ശം നടത്തുന്നത് മോശമാണെന്നും സികെ ജാനു അഭിപ്രായപ്പെട്ടു.
പിണറായി വിജയന് മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെപ്പോലെ എന്തെങ്കിലും ചെയ്യുമെന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാല്‍ ആണുങ്ങളെപ്പോലെ ചെയ്തില്ലെന്ന് മാത്രമല്ല പെണ്ണുങ്ങളേക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യം കൊണ്ട് നമുക്ക് മനസിലാവുന്നത് എന്നായിരുന്നു കെ സുധാകരന്റെ പരാമര്‍ശം. കാസര്‍കോട് പ്രസംഗിക്കവേയാണ് കെ സുധാകരന് സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ചത്.
Discussion about this post