പ്രേക്ഷകര്‍ക്ക് സര്‍പ്രൈസുമായി നടി മഞ്ജു വാര്യര്‍. താന്‍ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു, അതും ധനുഷിന്റെ നായികയായി. പ്രക്ഷകൈയ്യടി നേടിയ വട ചെന്നൈയ്ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന പുതിയ ചിത്രം അസുരനിലാണ് നായികയായി മഞ്ജു വാരിയര്‍ എത്തുന്നത്. ധനുഷ് തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.
മഞ്ജുവിന്റെ 24വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ആദ്യ തമിഴ് അരങ്ങേറ്റം കൂടിയാണ് ‘അസുരന്’. മഞ്ജു വാരിയരാണ് ചിത്രത്തില്‍ നായികയാകുന്നതെന്നും അവരോടൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ ആകാംക്ഷയിലാണ് താനെന്നും ധനുഷ് ട്വീറ്റ് ചെയ്തു.
‘എന്റെ ആദ്യ തമിഴ് ചിത്രം. ഇതില്പരം എന്ത് ആഗ്രഹിക്കാന്‍. ധനുഷിനും വെട്രിമാരനും നന്ദി. ഞാനും ആകാംക്ഷയിലാണ്. ധനുഷിന്റെ ട്വീറ്റിന് മറുപടിയായി മഞ്ജു പറഞ്ഞു’.
തമിഴിലെ പ്രമുഖ എഴുത്തുകാരന് പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് അസുരന് ആധാരമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതികാരകഥയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തമിഴകത്തിന്റെ ഹിറ്റ് കുട്ടുക്കെട്ടാണ് വെട്രിമാരന്- ധനുഷ്. ഇരുവരും ഒന്നിച്ചപ്പോള്‍ പിറന്നത് മികച്ച ചിത്രങ്ങളായിരുന്നു. വെട്രിമാരന് സംവിധാനം ചെയ്ത ആടുകളത്തിലെ അഭിനയത്തിനാണ് ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്
Discussion about this post