കൊച്ചി: ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പഭക്ത സംഗമത്തില്‍ അയ്യപ്പന്‍ ബ്രഹ്മചാരിയായതിനാല്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ പാടില്ല എന്ന നിലപാടിലായിരുന്നു മാതാ അമൃതാനന്ദമയി. എന്നാല്‍ പണ്ടത്തെ തന്റെ തന്നെ നിലപാട് വിഴുങ്ങിയാണ് പുതിയ നിലപാടിലേക്ക് അമൃതാനന്ദമയി ചേക്കേറിയിരിക്കുന്നത്. ബിജെപി നേതാക്കള്‍ പഴയ നിലപാടില്‍ നിന്നും മാറി അയ്യപ്പ സംരക്ഷണം ഏറ്റെടുത്തത് ഏറ്റുപിടിച്ചാണ് അമൃതാനന്ദമയി സംഘപരിവാറിന് ‘ജയ്’ വിളിച്ചതെന്ന് പഴയ പത്ര റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു. 2007ലെ അവരുടെ നിലപാടുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
അന്ന് ശബരിമല യുവതി പ്രവേശനം വലിയചര്‍ച്ചയായപ്പോള്‍ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള യുവതികള്‍ക്കും പ്രവേശിപ്പിക്കണമെന്ന് അമൃതാനന്ദമയി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ഇത് ശരിവെയ്ക്കുന്നു.
2007 ഓഗസ്റ്റ് 25ന്റെ മലയാള മനോരമ തിരുവനന്തപുരം എഡിഷന്‍ തലക്കെട്ടോടെ വന്ന വാര്‍ത്ത ഇങ്ങനെ:
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാം: അമ്മ
‘ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതുകൊണ്ട് എന്താണു കുഴപ്പമെന്നു മാതാഅമൃതാനന്ദമയി. പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലേ? എങ്കില്‍ പുരുഷനു കയറാം, പ്രസവിച്ച സ്ത്രീക്കു കയറാനാവില്ല എന്നു പറയുന്നത് അധര്‍മ്മമല്ലേ? സ്ത്രീ, പുരുഷ വ്യത്യാസമുള്ളതല്ല ഈശ്വര സങ്കല്പം’. അമൃതാനന്ദമയി പറഞ്ഞു. ക്ഷേത്രങ്ങളില്‍ വിശ്വാസികളെയെല്ലാം കയറ്റണമെന്നാണ് തന്റെ അഭിപ്രായം എന്നും അവര്‍ തുടര്‍ന്ന് പറയുന്നു.
മാതൃഭൂമിയിലും വാര്‍ത്ത വന്നിരുന്നു:
‘ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതിനെ സംബന്ധിച്ച ചോദ്യത്തിന് പുരുഷന് കയറാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീക്ക കയറിക്കൂട എന്ന് അമ്മ ചോദിച്ചു. എന്റെ ഈശ്വരസങ്കല്‍പ്പത്തില്‍ സ്ത്രീ പുരുഷഭേദമില്ല. അമ്മ പറഞ്ഞു’.
എന്നാല്‍ തിരുവനന്തപുരത്ത അയ്യപ്പ കര്‍മ്മസമിതിയുടെ പരിപാടിയില്‍ മാതാ അമൃതാനന്ദമയി പറഞ്ഞത് ഇങ്ങനെ:
‘അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അവിടുത്തെ ആചാരങ്ങള്‍ പാലിക്കപ്പെടേണ്ടതാണ്. അയ്യപ്പന്‍ ബ്രഹ്മചാരിയായതിനാല്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ പാടില്ല’. മാതാ അമൃതാന്ദമയി പറഞ്ഞു.
Discussion about this post