ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ആക്രമിക്കുമെന്ന് ഭീഷണി സന്ദേശം. കെജരിവാളിനെ ആക്രമിക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചതായി അരവിന്ദ് കെജരിവാളിന്റെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ ഡല്‍ഹി പോലീസിനെ അറിയിച്ചു.
വികാസ് പുരിയില്‍ താമസിക്കുന്നയാളെന്നു പറഞ്ഞ് ഒരാള്‍ വിളിക്കുകയും ഡല്‍ഹി മുഖ്യമന്ത്രിയെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. അതേസമയം, കോളര്‍ ഐഡി ഇല്ലാത്തതിനാല്‍ മറ്റു വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് വിവരം. സംഭവത്തില്‍ സൈബര്‍ സെല്‍ വിശദാംശങ്ങള്‍ പരിശോധിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി പോലീസ് കെജ്രിവാളിന്റെ സുരക്ഷ ശക്തമാക്കി.
Discussion about this post