ന്യൂഡല്‍ഹി; ദാദ്ര ആന്‍ഡ് നാഗര്‍ഹവേലിയില്‍ വെച്ച് പ്രതിപക്ഷ കൂട്ടായ്മയുടെ റാലിയെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എല്ലാ പ്രതിപക്ഷ കക്ഷികളും ഒത്തുചേര്‍ന്ന് ‘രക്ഷിക്കൂ രക്ഷിക്കൂവെന്ന്’ നിലവിളിക്കുകയാണെന്നായിരുന്നു നരേന്ദ്ര മോഡിയുടെ പരിഹാസം.
തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി രാഹുല്‍ ഗാന്ധി മറുപടി നല്‍കിയിരിക്കുന്നത്.’പ്രഭോ, സഹായത്തിനായുള്ള നിലവിളികള്‍ തൊഴില്‍രഹിതരായ ദശലക്ഷക്കണക്കിന് യുവാക്കളുടേതാണ്, ദുരിതത്തിലായ കര്‍ഷകരുടേതാണ്, അടിച്ചമര്‍ത്തപ്പെട്ട ദളിതുകളുടെയും ആദിവാസികളുടെയും പീഡിപ്പിക്കപ്പെട്ട ന്യൂനപക്ഷങ്ങളുടേതുമാണ്,തകര്‍ന്ന ചെറുകിട വ്യാപാരികളുടേതുമാണ്. നിങ്ങളുടെ ദുര്‍ഭരണത്തില്‍നിന്നും കഴിവില്ലായ്മയില്‍നിന്നും മോചിതരാക്കാന്‍ അവര്‍ യാചിക്കുകയാണ്…നൂറുദിവസത്തിനുള്ളില്‍ അവര്‍ സ്വതന്ത്രരാകു’മെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കുറിച്ചിരിക്കുന്നത്.
Your Highness,
The cries for help are the cries of millions of unemployed youth; of farmers in distress; of oppressed Dalits & Adivasis; of persecuted minorities; of small businessmen in ruin; begging to be freed from your tyranny & incompetence.
In 100 days they will be free. https://t.co/sasW1IetWO
— Rahul Gandhi (@RahulGandhi) January 20, 2019
Discussion about this post