ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന കാര്യം നാളെ അറിയിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. ഇതുവരെ 19 ഹര്‍ജികള്‍ ലഭിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ദേശീയ അയ്യപ്പ ഭക്തരുടെ അസോസിയേഷനു വേണ്ടി ഹാജറായ അഡ്വ മാത്യു നെടുമ്പാറ ഹര്‍ജിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്.
വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് നല്കും. സുപ്രീംകോടതിവിധി നടപ്പാക്കുന്നതില്‍ നേരിട്ട പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും റിപ്പോര്‍ട്ടില്‍ വിവരിക്കും. വിഷയത്തില്‍ തന്ത്രിമാരുടെയും പന്തളം രാജകൊട്ടാരത്തിന്റെയും എതിര്‍പ്പും ചൂണ്ടിക്കാട്ടും. സുപ്രീംകോടതി വിധി നടപ്പാക്കാത്തതില്‍ ആരെങ്കിലും കോടതി അലക്ഷ്യ പരാതി നല്‍കിയാല്‍ പ്രതിരോധിക്കുക എന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ് ഈ നീക്കം.
Discussion about this post