സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത തന്റെ ചിത്രത്തിന് അശ്ലീല കമന്റ് ചെയ്ത ആള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് തെന്നിന്ത്യന്‍ താര സുന്ദരി രാകുല്‍ പ്രീത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് രാകുല്‍ കാറില്‍ നിന്ന് ഇറങ്ങുന്ന ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് മോശം കമന്റ് ചെയ്ത ആള്‍ക്കാണ് താരം ചുട്ട മറുപടി നല്‍കിയിരിക്കുന്നത്.
ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് നടി കാറില്‍ നിന്ന് ഇറങ്ങുന്നതായിരുന്നു ചിത്രം. ഈ ചിത്രത്തിന് കാറില്‍ വെച്ച് നടന്ന കാര്യത്തിന് ശേഷം രാകുല്‍ പ്രീത് പാന്റ് ധരിക്കാന്‍ മറന്നു എന്നായിരുന്നു കമന്റ്. ഇതിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോഴത്തെ ചര്‍ച്ച വിഷയം.
‘എനിക്ക് തോന്നുന്നു താങ്കളുടെ അമ്മ ഇത്തരത്തില്‍ ഒരുപാട് കാര്യങ്ങള്‍ കാറില്‍ നടത്തിയിട്ടുണ്ടാവാം. അതുകൊണ്ടാണ് നിങ്ങള്‍ക്ക് ഇത്ര പരിചയം. അക്കാര്യത്തെ കുറിച്ചുള്ള അറിവ് അമ്മയോട് ചോദിച്ച് മനസ്സിലാക്കുക എന്നാണ് രാകുല്‍ പറഞ്ഞത്’. ഇപ്പോഴും ആളുകള്‍ ഇങ്ങനെ തന്നെയാണെന്നും സ്ത്രീ സുരക്ഷയെ കുറിച്ചും സംരക്ഷണത്തെ കുറിച്ചും എത്ര ചര്‍ച്ചകള്‍ നടത്തിയിട്ടും കാര്യമില്ലെന്നും ഇടുങ്ങിയ ചിന്താഗതിക്കാരാണ് എന്നും നടി പറഞ്ഞു.
എന്നാല്‍ താരത്തിന്റെ കമന്റിന് കുറ്റപ്പെടുത്തിയും ആളുകള്‍ രംഗത്തെത്തി. മോശമായ കമന്റിനോട് പ്രതികരിക്കാന്‍ താങ്കള്‍ സ്വീകരിച്ചതും മറ്റൊരു സ്ത്രീയെ അപമാനിക്കുന്ന മറുപടിയല്ലേ എന്നാണ് ചിലര്‍ നടിയോട് ചോദിച്ചത്. തീര്‍ച്ചയായും, കുടുംബത്തിലും സ്ത്രീകള്‍ ഉണ്ടെന്നും അവരും സമൂഹത്തില്‍ ഇത്തരത്തില്‍ അപമാനിക്കപ്പെട്ടാല്‍ എന്താവും എന്ന് ബോധ്യപ്പെടുത്താനും കുടുംബത്തിലുള്ളവരെ പറയണം. എനിക്കുറപ്പുണ്ട്, ഇതറിഞ്ഞാല്‍ അയാളുടെ അമ്മ തന്നെ അയാളുടെ കരണത്ത് അടിക്കും എന്നാണ് രാകുല്‍ ഇതിന് നല്‍കിയ മറുപടി.
For the people who have so much hatred !! This is the tweet( or thread ) I replied to. This guy pulled off his tweet immediately. Now tell me if any of you would react calmly ! 🙏 pic.twitter.com/7FUkKzCsfl
— Rakul Preet (@Rakulpreet) January 18, 2019
Discussion about this post