ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് ലിറ്ററിന് 27 പൈസയുമാണ് കുറഞ്ഞത്. പെട്രോളിന് 81.34 രൂപയും ഡീസലിന് 74.92 രൂപയുമാണ് ഡല്‍ഹിയില്‍ ഇപ്പോഴുള്ള വില. നികുതിയുടെ അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ഇന്ധന വിലയില്‍ മാറ്റമുണ്ടാകും.
മുംബൈയില്‍ ലിറ്ററിന് 30 പൈസ കുറഞ്ഞ് പെട്രോളിന് 86.91 രൂപയും 28 പൈസ കുറഞ്ഞ് ഡീസലിന് 78.54 രൂപയുമായി. ഒക്ടോബര്‍ നാലിന് ഇന്ധനവിലയില്‍ 2.50 രൂപയുടെ കുറവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചത് 1.50 രൂപയുടെ കുറവ് മാത്രമാണ്.
അതേസമയം, പെട്രോളിനും ഡീസലിനും ചുമത്തുന്ന നികുതി കുറക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പമ്പ് ഉടമകള്‍ സമരം നടത്തും.
Discussion about this post