തൃശ്ശൂര്‍: കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് പറഞ്ഞ മോഡിക്ക് മറുപടിയുമായി മന്ത്രി എംഎം മണി. മോഡി കണ്ടിട്ടുള്ള ഗുജറത്തോ ഉത്തര്‍പ്രദേശോ അല്ല ഇത്. ഇത് നവോത്ഥാന നായകന്‍ന്മാരുടെ നാടായ കേരളമാണ്. ത്രിപുര ആവര്‍ത്തിക്കുമെന്ന മോഡിയുടെ ‘അട്ടിമറിസ്വപ്നം’ വെറുമൊരു സ്വപ്നം മാത്രമായി അവശേഷിക്കുമെന്നും എംഎം മണി പരിഹസിച്ചു.
പാവപ്പെട്ടൊരു ജനസമൂഹമുള്ള ആദിവാസി സംസ്ഥാനമായ ത്രിപുരയില്‍ അട്ടിമറി സംഘടിപ്പിച്ചതില്‍ അഭിമാനം കൊള്ളുന്നത് ആണത്തമൊന്നുമല്ല. മോഡിയുടെയും കൂട്ടരുടെയും വര്‍ഗ്ഗീയക്കളിയൊന്നും ഈ നാട്ടില്‍ ചെലവാകാന്‍ പോകുന്നില്ലെന്നും എംഎം മണി ഫേയ്സ് ബുക്കില്‍ കുറിച്ചു.
ഫേയ്സ് ബുക്ക് പോസ്റ്റ്:
#അത് #വെറുമൊരു ‘#അട്ടിമറിസ്വപ്നം’
ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി കേരളത്തില്‍ വന്ന് ഒരു ഭീഷണി മുഴക്കിയിരിക്കുകയാണ്. ത്രിപുരയിലേതുപോലെ കേരളത്തിലും അട്ടിമറി സംഘടിപ്പിക്കുമെന്ന്. അദ്ദേഹത്തിന് തെറ്റി. പാവപ്പെട്ടൊരു ജനസമൂഹമുള്ള ആദിവാസി സംസ്ഥാനമായ ത്രിപുരയില്‍ അട്ടിമറി സംഘടിപ്പിച്ചതില്‍ അഭിമാനം കൊള്ളുന്നത് ആണത്തമൊന്നുമല്ല. മോഡി കണ്ടിട്ടുള്ള ഗുജറാത്തും, ഉത്തര്‍പ്രദേശും, മദ്ധ്യപ്രദേശുമൊന്നുമല്ലിത്. നവോത്ഥാന നായകന്മാരുടെ നാടായ കേരളമാണിത് – ദൈവത്തിന്റെ സ്വന്തം നാട്. മോഡിയുടെയും കൂട്ടരുടെയും വര്‍ഗ്ഗീയക്കളിയൊന്നും ഈ നാട്ടില്‍ ചെലവാകാന്‍ പോകുന്നില്ല.മറിച്ച്, ഇപ്പോള്‍ മോഡിയുടെ കൈയ്യിലുള്ള അധികാരം തന്നെ നഷ്ടപ്പെടാന്‍ പോകുകയാണ്. ഇക്കാര്യം അദ്ദേഹം മനസ്സിലാക്കുന്നത് നന്നായിരിക്കും.
മോഡിയുടെ ‘അട്ടിമറിസ്വപ്നം’ വെറുമൊരു സ്വപ്നം മാത്രമായി അവശേഷിക്കും.
Discussion about this post