സാന്‍ഫ്രാന്‍സിസ്‌കോ: കംപ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും വിന്‍ഡോസ് 7 ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചു കൊണ്ടിരിക്കുന്നവര്‍ അത് ഉപേക്ഷിക്കേണ്ട സമയമായിരിക്കുന്നു. 2020 ജനുവരി 14 മുതല്‍ വിന്‍ഡോസ് 7 പ്രവര്‍ത്തനരഹിതമാകുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചുകഴിഞ്ഞു. വിന്‍ഡോസ് 7നുള്ള സപ്പോര്‍ട്ട് 2015ല്‍ പിന്‍വലിച്ചെങ്കിലും പിന്നീട് ആ തീരുമാനം മാറ്റി.
2020 ജനുവരി 14നു മുമ്പ് ഉപയോക്താക്കള്‍ വിന്‍ഡോസ് 10ലേക്കു മാറണമെന്നാണ് മൈക്രോസോഫ്റ്റ് നല്കുന്ന നിര്‍ദേശം. അപ്‌ഡേറ്റ് ചെയ്യാതെ വീണ്ടും വിന്‍ഡോസ് 7 തന്നെ ഉപയോഗിച്ചാല്‍ വൈറസ് ആക്രമണം കൂടി സുരക്ഷാ പ്രശ്‌നം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. അതായത് പിന്‍വലിച്ചശേഷം പുതിയ ഫീച്ചറുകളോ സുരക്ഷാ അപ്‌ഡേഷനുകളോ വിന്‍ഡോസ് 7ന് ലഭിക്കില്ല എന്നതാണ് കാരണം.
രണ്ടാഴ്ച മുമ്പാണ് വിന്‍ഡോസ് 10ന്റെ ഉപയോഗം 39.22 ശതമാനമായി ഉയര്‍ന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇന്ന് ലോകവ്യാപകമായി ഉപയോഗിക്കുന്ന ഒഎസുകളില്‍ 36.9 ശതമാനം വിന്‍ഡോസ് 7ഉം 4.41 ശതമാനം വിന്‍ഡോസ് 8.1ഉം 4.45 ശതമാനം വിന്‍ഡോസ് എക്‌സ്പിയുമാണ്. വിന്‍ഡോസ് 7ന്റെ ലൈസന്‍സുള്ള കമ്പനികള്‍ക്ക് 2023 വരെ ഉപയോഗിക്കാം.
Discussion about this post