പത്തനംതിട്ട: ശബരിമലയിലും സമീപ പ്രദേശത്തും കനത്ത മഴ. നിലയ്ക്കലല്‍ പമ്പ റോഡില്‍ അട്ടത്തോടില്‍ മരം മറിഞ്ഞു വീണു ഗതാഗതം സ്തംഭിച്ചു. ഉച്ച മുതല്‍ തുടങ്ങിയ ശക്തമായ മഴയില്‍ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.
ഇന്ന് ആറ് മണിയോട് കൂടിയാണ് മരം കടപുഴകി വീണത്. നിലയ്ക്കലില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്സ് മരം മുറിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇന്നലെയും സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ശക്തമായ മഴപെയ്തിരുന്നു. തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട നാളെ അടയ്ക്കും
Discussion about this post