തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ സമരക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയന് ചര്‍ച്ച നടത്തും. തിരുവനന്തപുരത്തുവച്ച് നാളെയാണ് ചര്‍ച്ച നടത്തുന്നത്. സമരക്കാരുടെ ആശങ്കകള്‍ പരിഗണിച്ചാണ് മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന ചര്‍ച്ചയില്‍ ഖനനവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതിയെ നിയമിക്കാന്‍ നിര്‍ദ്ദേശമുണ്ടായി. സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് വരും വരെ സീ വാഷിംഗ് നിര്‍ത്തിവെയ്ക്കാന്‍ ധാരണയായി. പുലിമുട്ട്, സീ വാള് എന്നിവ നിര്‍മിക്കാനും ധാരണയായി. ജോലി നല്കുന്നതില് സുതാര്യതയും ഐആര്‍ഇ ഉണ്ടാക്കും. പഠനം സമയബന്ധിതമായി പൂര്‍ത്തിയാക്കും. അതേസമയം, ശാസ്ത്രീയമായ ഖനനം തുടരുമെന്ന് സ്ഥലം എംഎല്‍എ വ്യക്തമാക്കി.
Discussion about this post