ന്യൂഡല്‍ഹി: വിഎച്ച്പി മുന്‍ അന്താരാഷ്ട്രപ്രസിഡന്റ് വിഷ്ണു ഹരി ഡാല്‍മിയ നിര്യാതനായി. ദീര്‍ഘനാളായി ന്യൂഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു 95 വയസുകാരനായ വിഷ്ണുഹരി.
ബാബരി മസ്ജിദുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യപ്രതികളില്‍ ഒരാളാണ് വിഷ്ണുഹരി.ഈ കേസില്‍ വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ രക്ഷാധികാരിയായ വിഷ്ണു ഹരി.
രാമജന്മ ഭൂമി പ്രസ്ഥാനത്തിന് നേതൃത്വം നല്കിയവരില് പ്രധാനിയാണ് വിഷ്ണു ഹരി. ഡാല്‍മിയ ഗ്രൂപ്പ് എന്ന വ്യവസായ ശൃംഖലയുടെ സ്ഥാപകനായ ജയ്ദയാല്‍ ഡാല്‍മിയയുടെ മൂത്ത മകനാണ് വിഷ്ണുഹരി ഡാല്‍മിയ.
Discussion about this post