ബംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തെ വീണ്ടും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി ബിജെപിയുടെ കുതിര കച്ചവടത്തിന്റെ സൂചനകള്‍. രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ അപ്രതീക്ഷിതമായി ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചത് വീണ്ടും ആശങ്കയ്ക്ക് ഇടയാക്കിയെങ്കിലും അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. കര്‍ണാടകയില്‍ ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെങ്കില്‍ അതേനാണയത്തില്‍ തിരിച്ചടിക്കുമെന്ന് കോണ്‍ഗ്രസ്. 2 സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് കൊണ്ട് സര്‍ക്കാരിന് ഒന്നും സംഭവിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
എംഎല്‍എമാരായ എച്ച് നാഗേഷ്, ആര് ശങ്കര്‍ എന്നിവരാണ് കഴിഞ്ഞദിവസം, സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി എല്ലാ അര്‍ത്ഥത്തിലും പരാജയമാണെന്നും അതിനാലാണ് ഞങ്ങള്‍ പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ആര് ശങ്കര്‍ പറഞ്ഞു.
ബിജെപിയുടെ നീക്കം ഭയപ്പെടുത്തുന്നില്ലെന്നും അവര്‍ക്കിപ്പോഴും സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ 14-15 എംഎല്‍എമാരുടെ പിന്തുണ വേണം. സ്വതന്ത്രരുടെ പിന്തുണയില്ലെങ്കില്‍ പോലും കോണ്‍ഗ്രസിനൊപ്പമുള്ളത് 80+37 പേര് ആണ്. ബിജെപിയ്ക്കുള്ളത് 104 മാത്രമാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിജെപി തങ്ങളുടെ മൂന്ന് എംഎല്‍എമാരെ റാഞ്ചുകയാണെങ്കില്‍ അവരുടെ ആറ് എംഎല്‍എമാരെ തങ്ങളുടെ പാളയത്തിലെത്തിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.
കര്‍ണാടകയിലെ 224 അംഗ സഭയില്‍ 80 കോണ്‍ഗ്രസ് എംഎല്‍എമാരും 37 ജെഡിഎസ് എംഎല്‍എമാരും ഒരു ബിഎസ്പി എംഎല്‍എയും രണ്ട് സ്വതന്ത്രരും ചേര്‍ന്ന് രൂപപ്പെട്ട സഖ്യമാണ് ഭരിക്കുന്നത്.
Discussion about this post