ആലപ്പുഴ: ഇനി സര്‍ക്കാരിന്റെ ബ്രാന്‍ഡിലും കുപ്പിവെള്ളം. നിലവില്‍ വിപണി കീഴടക്കിയിരിക്കുന്ന കുപ്പിവെള്ള ബ്രന്‍ഡുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പുതിയ പദ്ധതി ഫെബ്രുവരിയില്‍ നടപ്പില്‍ വരും.
16 കോടി രൂപചെലവില്‍ നടക്കുന്ന പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന പ്ലാന്റിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. തിരുവന്തപുരം അരുവിക്കരയില്‍ ഇതിനു വേണ്ട സജ്ജീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് (ബിഐഎസ്), ഭക്ഷ്യസുരക്ഷ, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് എന്നിവയുടെ അംഗീകാരം ലഭിക്കുന്നതിന് കാത്തിരിക്കുകയാണ് ജല അതോറിറ്റി.
പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയിലാണ് ശുദ്ധമായ കുപ്പിവെള്ളം ജല അതോറിറ്റി പുറത്തിറക്കുന്നത്.
നിലവില്‍ തൊടുപുഴയില്‍ ജലസേചന വകുപ്പിന് കുപ്പിവെള്ള പ്ലാന്റുണ്ട്്.
ഹില്ലി അക്വ എന്ന പേരില്‍ വിപണിയിലുള്ള പ്രൊഡക്ടിന് ഏറെ ആവശ്യക്കാരാണ്. ഈ രീതി തന്നെയാണ് പുതിയ പദ്ധതിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. അരലിറ്റര്‍, ഒരു ലിറ്റര്‍, രണ്ടു ലിറ്റര്‍ ബോട്ടിലുകളാണ് ജല അതോറിറ്റി പുറത്തിറക്കുക. 20 ലിറ്ററിന്റെ കാനും പുറത്തിറക്കാന്‍ ആലോചനയുണ്ട്. പ്രതിദിനം 7,200 ലിറ്റര്‍ കുപ്പിവെള്ളം ഉദ്പാദിക്കുവാനാണ് ലക്ഷ്യമിടുന്നത്. ഒരു ലിറ്ററിന്റെ ബോട്ടിലിന് 15 രൂപയും 2 ലിറ്ററിന് 20 രൂപയുമാണ് വില.ജല അതോറിറ്റിയുടെയും ജയില്‍ വകുപ്പിന്റെയും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെയും ഔട്ടലെറ്റുകളില്‍ 15 രൂപയുടെ കുപ്പി വെള്ളം 10 രൂപയ്ക്ക് നല്‍കാനാണ് ആലോചന.
Discussion about this post