കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി രഥ യാത്രയ്ക്ക് അനുമതി നല്കാന് സുപ്രീംകോടതി വിസമ്മതിച്ചു. ക്രമ സമാധാനം സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക പൂര്‍ണ്ണമായും തള്ളിക്കളയാന്‍ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തല്ക്കാലം അനുമതി നിഷേധിച്ചത്.
ക്രമസമാധാനം സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് ചുമതലയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക ദുരീകരിക്കുന്നത് വരെ യാത്രയ്ക്ക് അനുമതി നല്കാന് ആകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. യാത്രയെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും സംസ്ഥാന സര്‍ക്കാരിനെ ധരിപ്പിക്കണമെന്നും ബിജെപിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി. അതെസമയം ബിജെപിക്ക് സംസ്ഥാനത്ത് യോഗങ്ങള്‍ നടത്താന്‍ അനുമതി സുപ്രീംകോടതി നല്കി.
ക്രമസമാധാന പ്രശ്നം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാരണത്താല്‍ പഞ്ചിമബംഗാള്‍ സര്‍ക്കാര്‍ ബിജെപി രഥയാത്രക്ക് അനുമതി നല്കിയിരുന്നുന്നില്ല. തുടര്‍ന്ന് ഹൈക്കോടതില്‍ നിന്നും ബിജെപിക്ക് അനുകൂലമായ വിധി ലഭിച്ചില്ല. തുടര്‍ന്ന് അനുമതി തേടി ബിജെപി സുപ്രീംകോടതിയെ സമര്‍പ്പിക്കുകയായിരുന്നു.
Discussion about this post