പാലക്കാട്: നടക്കാൻ ഇറങ്ങിയ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് ആണ് സംഭവം. അലനല്ലൂർ കരുണ ആശുപത്രിയിലെ ഡോക്ടർ സജീവനാണ് മരിച്ചത്.
ഇന്ന് രാവിലെ 7:45 ഓടെ ആയിരുന്നു സംഭവം. മൂവാറ്റുപുഴ സ്വദേശിയായ സജീവൻ അലനല്ലൂരിലാണ് താമസിച്ചിരുന്നത്. ഡോക്ടർ രാവിലെ പതിവായി നടക്കാനിറങ്ങാറുണ്ടായിരുന്നു.
ഭീമനാട് വെച്ച് നടക്കുന്നതിനിടെ കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മണ്ണാർക്കാട് താലൂക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Discussion about this post